കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും മൂന്ന് പെണ്‍കുട്ടികളുമുള്‍പ്പടെ നാലുപേര്‍ മരിച്ചു. പുതിയങ്ങാടി കോയറോഡ് റെയില്‍വേ ഗേറ്റിനു സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Subscribe Us:

Don’t Miss: സംഘികള്‍ ആഘോഷിച്ച ‘ദേവികുളം സബ് കലക്ടര്‍’ എന്ന പേജിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍: ഇതെന്റെ ഒഫീഷ്യല്‍ പേജല്ല


ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. 13 വയസില്‍ താഴെ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

എലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

സമീപപ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഇവരെ ആരെയും കാണാതായതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.