എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ കൂലിയായി 400രൂപ നല്‍കാമെന്നു പറഞ്ഞ് 150 നല്‍കി പറ്റിച്ചെന്ന് യുവതി- വീഡിയോ കാണാം
എഡിറ്റര്‍
Friday 17th March 2017 10:53am

മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ 400രൂപ കൂലി നല്‍കാമെന്നു പറഞ്ഞ് ചിലര്‍ ചതിച്ചെന്ന പരാതിയുമായി യുവതി. കണ്ണീരോടെ താന്‍ ചതിക്കപ്പെട്ടെന്നു പറയുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ഹിന്ദിയിലാണ് യുവതി സംസാരിക്കുന്നത്. കൂലിപ്പണിക്കാരിയായ താന്‍ പണി ഒഴിവാക്കിയാണ് മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയത്. റാലിയില്‍ പങ്കെടുത്താല്‍ 400രൂപ കൂലി നല്‍കാമെന്ന് വാഗ്ദാനം വിശ്വസിച്ചാണ് പോയത്. എന്നാല്‍ 150രൂപമാത്രമാണ് ഇവര്‍ നല്‍കിയതെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.

ഒരു ദിവസത്തെ ജോലി ഒഴിവാക്കി റാലിയില്‍ പങ്കെടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പോയത്. അവര്‍ പറഞ്ഞ മുദ്രാവാക്യങ്ങളും വിളിച്ചെന്ന് യുവതി പറയുന്നു.


Also Read: ‘ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്’; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു 


ഏതു പാര്‍ട്ടിയുടെ റാലിയാണെന്ന് യുവതിയോടു ചോദിക്കുമ്പോള്‍ ‘മോദി കാ’ എന്ന് അവര്‍ മറുപടി പറയുന്നു.

ജോലി ഒഴിവാക്കി രാവിലെ 8.30നു തന്നെ റാലിക്കു പോയെന്നും തന്നോട് ആവശ്യപ്പെട്ടതുപ്രകാരം പത്തുമണിക്ക് മുദ്രാവാക്യം വിളിച്ചെന്നും എന്നാല്‍ തനിക്ക് 150രൂപ മാത്രമാണ് കിട്ടിയതെന്നും യുവതി വീഡിയോയില്‍ ആവര്‍ത്തിക്കുന്നു.

Advertisement