എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയെ അപമാനിച്ച വിമുക്തഭടന്‍ പിടിയില്‍
എഡിറ്റര്‍
Friday 8th November 2013 12:18pm

kottayam3

തൃപ്പൂണിത്തുറ: കെ.എസ്.ആര്‍.ടി.സി ബസില്‍ 21 കാരിയെ അപമാനിക്കാന്‍ ശ്രമിച്ച വിമുക്തഭടന്‍ പിടിയിലായി. കോട്ടയം സ്വദേശി വര്‍ഗീസ് (50)എന്നയാളാണ് പിടിയിലായത്.

പോലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു.

കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് രാവിലെയാണ് സംഭവം.

ബസില്‍ സീറ്റിലിരിക്കുകയായിരുന്ന യുവതിയെ ഇയാള്‍ പിന്നിലിരുന്ന് ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി മൊബൈല്‍ഫോണില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി പറയുകയായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ ബസ് സഞ്ചരിച്ചു കൊണ്ടിരുന്ന ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചു. പോലീസ് എത്തി ബസ് തടഞ്ഞു നിര്‍ത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement