എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുടെ വസ്ത്രധാരണരീതിയും പെരുമാറ്റവും ബലാത്സംഗത്തിനിടയാക്കും;എന്‍.സി.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍
എഡിറ്റര്‍
Wednesday 29th January 2014 11:14am

women-abuse

നാഗ്പൂര്‍: സ്ത്രീകളുടെ  വസ്ത്രധാരണവും പെരുമാറ്റവും ബലാത്സംഗത്തിനിടയാക്കുമെന്ന എന്‍.സി.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍. മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവ് ആശാ മിര്‍ജെയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

ബലാത്സംഗം സ്ത്രീകളുടെ വസ്ത്രധാരണരീതികൊണ്ടും പെരുമാറ്റം കൊണ്ടും അനുചിതമല്ലാത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതുകൊണ്ടും സംഭവിക്കാം എന്നാണ് ആശ മിര്‍ജെ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിനിരയായ നിര്‍ഭയയെയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെയും ഫോട്ടോ ജേര്‍ണലിസ്റ്റിനെയുമെല്ലാം മുന്‍നിര്‍ത്തിയായിരുന്നു ആശ മിര്‍ജെയുടെ പരാമര്‍ശം.

നിര്‍ഭയ രാത്രി 11 മണിക്ക്‌സുഹൃത്തിനൊപ്പം യഥാര്‍ത്ഥത്തില്‍ സിനിമക്ക് പോയതായിരുന്നോ എന്നും ശക്തി മില്‍ ബലാത്സംഗക്കേസിലെ ഇര അത്തരത്തിലുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് എന്തിനാണ് ആറ് മണിക്ക് പോയതെന്നും അവര്‍ ചോദിച്ചു.

ചൊവ്വാഴ്ച്ച നാഗ്പൂരില്‍ വച്ച് പാര്‍ട്ടിയിലെ വനിതാ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര വനിതാ കമ്മീഷനില്‍ അംഗം കൂടിയായ ആശ

സ്ത്രീകളുടെ സുരക്ഷയെയും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെയും സംബന്ധിച്ച് ദേശീയ തലങ്ങളില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലുള്ള എന്‍.സി.പി നേതാവിന്റെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്.

Advertisement