Categories

ഹൈ­ദ­രാ­ബാ­ദില്‍ യു­വ­തി­യു­ടെ മൃ­ത­ദേ­ഹം സ്യൂ­ട്ട്‌­കേ­യ്‌­സില്‍ ഉ­പേ­ക്ഷിച്ചു

DU student kidnapped, gang raped in Delhiഹൈ­ദ­രാ­ബാ­ദ്: ന­ഗ­ര­ത്തിലെ മെ­ഹ­ദി­പ്പ­ട്ടണ­ത്ത് സ്­ത്രീ­യു­ടെ മൃ­ത­ദേ­ഹം സ്യൂ­ട്ട് കേ­യ്‌­സില്‍ ഉ­പേ­ക്ഷി­ച്ച നി­ല­യില്‍ ക­ണ്ടെത്തി.

ദുര്‍ഗ­ന്ധം വ­മി­ച്ച­തി­നെ­ത്തു­ടര്‍­ന്ന് വ­ഴി­യാ­ത്ര­ക്കാര്‍ അ­റിയി­ച്ച­തി­നെ­ത്തു­ടര്‍­ന്ന് ഹു­മ­യൂണ്‍ ന­ഗര്‍ പോ­ലി­സ് എ­ത്തി സ്യൂ­ട്ട­കേ­യ്‌­സ് തു­റ­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് ആസി­ഫ്‌­ന­ഗര്‍ ഡി­വി­ഷന്‍ ചു­മ­ത­ലു­ള്ള അ­സി­സ്റ്റന്റ് ക­മ്മീ­ഷ­ണര്‍ ച­ന്ദ്ര­ശേ­ഖര്‍ പ­റഞ്ഞു.

30 വയ­സ്സു പ്രായം തോ­ന്നി­ക്കു­ന്ന യു­വ­തി­യു­ടെ മൃ­ത­ദേ­ഹ­മാ­ണ് പെ­ട്ടി­ക്കു­ള്ളില്‍ നിന്ന് കി­ട്ടി­യ­ത്. ശ­രീ­ര­ത്തില്‍ മു­റി­വു­കള്‍ ഇല്ലാ­ത്ത­തി­നാല്‍ ശ്വാ­സ­മു­ട്ടി­ച്ചാ­യി­രിക്കാം കൊ­ല­പ്പെ­ടു­ത്ത­ിയ­തെന്നും പോ­ലി­സ് പ­റ­ഞ്ഞു.
മൂ­ന്നു­യു­വാ­ക്കള്‍ കാ­റില്‍ കൊ­ണ്ടുവ­ന്ന് സ്യൂ­ട്ട് കേ­യ്‌­സ് ഉ­പേ­ക്ഷി­ച്ച് വേ­ഗ­ത്തില്‍ ഓ­ടി­ച്ചു പോ­വു­ക­യാ­യി­രു­ന്നു­വെ­ന്ന് ദൃ­സാ­ക്ഷി പോ­ലി­സി­ന് മൊ­ഴി നല്‍കി.

കാ­റി­ന്റെ ഡി­ക്കി­യില്‍ നി­ന്ന് സ്യൂ­ട്ട്‌­കേ­യ്‌­സെ­ടു­ത്ത ചെ­റു­പ്പ­ക്കാര്‍ അ­ത് വഴി­യില്‍ ഉ­പേ­ക്ഷിച്ച് തി­ര­ക്കി­ട്ട് പോ­വു­ക­യാ­യി­രു­ന്നു­വെ­ന്ന് വഴി യാ­ത്ര­ക്കാ­രന്‍ മോ­ഹന്‍ റെ­ഡ്ഡി പ­റഞ്ഞു. കേ­സ് അ­ന്വേ­ഷി­ക്കാന്‍ പ്ര­ത്യേ­ക സംഘ­ത്തെ നി­യോ­ഗി­ച്ച­താ­യി അസി. ക­മ്മീ­ഷ­ണര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.