എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എ അരുണ്‍ വര്‍മ്മ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍
എഡിറ്റര്‍
Monday 13th February 2017 3:14pm

sultanpur-mla
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട നിലയില്‍. 2013ലെ ഇലക്ഷന്‍ പ്രചാരണ സമയത്ത് അരുണ്‍ വര്‍മ്മയുംസുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരുന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Also read ‘കടുവകള്‍ വീണു’; ഇന്ത്യക്ക് 208 റണ്‍സ് ജയം


കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ യുവതിയുടെ മൃതദേഹം വീടിനു സമീപത്തുള്ള സ്‌കൂളിനടുത്ത് നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവുകള്‍ ഉണ്ടെന്നും ഇത് കഴുത്ത് ഞെരിച്ചതിന്റെയാകാമെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിനു പിന്നില്‍ എം.എല്‍.എയാണെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശ്വസ്തരില്‍ ഒരാളാണ് കുറ്റാരോപിതനായ എം.എല്‍.എ. അറസ്റ്റിലേക്കും മറ്റ് നിയമ നടപടികളിലേക്കും കടക്കുന്നതിനു മുമ്പ് കൃത്യമായ തെൡുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Dont miss യു.പിയില്‍ അമിത് ഷായുടെ റാലിയിലും ജനപങ്കാളിത്തമില്ല: ‘ആളെക്കൂട്ടാന്‍’ ക്ലോസപ്പ് ചിത്രങ്ങളുമായി ബി.ജെ.പി ഐ.ടി സെല്‍ 


ഇലക്ഷന്‍ സമയത്ത തന്നെയും പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ് കൊലപാതകം എന്ന് അഖിലേഷ് വര്‍മ്മ പ്രതികരിച്ചു. നേരത്തെ എം.എല്‍.എയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതി ഒരു ഘട്ടത്തില്‍ ആരോപണത്തില്‍ നിന്നും പിന്മാറിയിരുന്നു.

Advertisement