ബാംഗ്ലൂര്‍: സൗത്ത് ബാംഗ്ലൂരില്‍ 29 വയസുകാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി പായല്‍ സുരേഖയെയാണ് മരിച്ച നിലയില്‍ കണ്ടത്.

ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിലേക്ക് വിളിച്ചെങ്കിലും മറുപടിയില്ലാത്തിനാല്‍ ഫഌറ്റ് ഉടമയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പായല്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്.

രാവിലെ 10.30ഓടെ ഒരാള്‍ ഇവരുടെ ഫഌറ്റ് അന്വേഷിച്ചെത്തിയിരുന്നു. അര മണിക്കൂറിന് ശേഷം ഇയാള്‍ തിരിച്ചു പോവുകയും ചെയ്തുവെന്ന് വാച്ച് മാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.