എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു
എഡിറ്റര്‍
Tuesday 13th June 2017 4:21pm

സൂറത്ത്: ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. ജയ്പൂര്‍-ബാന്ദ്ര എക്‌സ്പ്രസില്‍വെച്ചായിരുന്നു സംഭവം.

ട്രെയിനിന്റെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റു ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് പാന്‍ട്രി കാറില്‍വെച്ചായിരുന്നു പീഡനം. ജൂണ്‍ 9ന് നടന്ന സംഭവം റെയില്‍വേ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റു ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സൂറത്ത് ജി.ആര്‍.പിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് യു.പിയില്‍ മുസ്‌ലിം യുവതി ട്രെയിനില്‍വെച്ച് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ജി.ആര്‍.പി കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തിരുന്നു.

ട്രെയിനില്‍ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയാത്ത റെയില്‍വേയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Advertisement