എഡിറ്റര്‍
എഡിറ്റര്‍
ബുദ്ധിമാന്ദ്യമുള്ള യുവതിയെ എ.ടി.എം കൗണ്ടറിനുള്ളില്‍ ബലാത്സംഗം ചെയ്തു
എഡിറ്റര്‍
Thursday 13th March 2014 11:06am

women7

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറ ജില്ലയില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇല്ലാത്ത എ.ടി.എം കൗണ്ടറിലാണ് പീഡനം നടന്നതെന്നു പോലീസ് പറഞ്ഞു.

പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

പ്രതിയെ പോലീസ് പിടികൂടി. എ.ടി.എമ്മിലെ ക്യാമറാചിത്രങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം ഇയാളെ പോലീസ് അറസ്റ്റുചെയ്തു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

രാത്രിയില്‍ പുറത്തിറങ്ങി നടന്ന യുവതിയെ പ്രതി ബലം പ്രയോഗിച്ചു എ.ടി.എം കൗണ്ടറിനുള്ളിലേക്ക് കയറ്റി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം എ.ടി.എമ്മില്‍ വന്ന രണ്ടു പേരാണ് സംഭവം പോലീസില്‍ അറിയിച്ചത്.

വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന്  തെളിഞ്ഞതായി പോലീസ് അറിയിച്ചു.

Advertisement