എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെക്കുറിച്ച് യാത്രികരോട് ‘വീമ്പ് പറഞ്ഞ’ വനിതാ പൈലറ്റിന് ജോലി നഷ്ടമായി
എഡിറ്റര്‍
Monday 13th February 2017 10:39am

trump-calls
വെല്ലിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും തന്റെ വിവാഹ മോചനത്തെക്കുറിച്ചും യാത്രികരോട് വീമ്പ് പറഞ്ഞ വനിതാ പൈലറ്റിനെ ജോലിയില്‍ നിന്ന് നീക്കി. ഓസ്റ്റിനില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു വനിതാ പൈലറ്റ് തന്റെ ജീവിതത്തെക്കുറിച്ചും യു.എസ് പ്രസിഡന്റിനെക്കുറിച്ചും സംസാരം ആരംഭിച്ചത്. പൈലറ്റിനെ നീക്കിയെന്ന വാര്‍ത്ത യുണൈറ്റഡ് ഏയര്‍ലൈന്‍സ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.


Also read ‘മിസ്റ്റര്‍ പ്രസിഡന്റ് ഈ വംശീയ അധിക്ഷേപം അവസാനിപ്പിക്കൂ’ ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായ ഡെമോക്രാറ്റ് സെനറ്റര്‍ 


ഓസ്റ്റിനില്‍ നിന്നും ശനിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. വിമാനയാത്രയ്ക്ക് തയ്യാറെടുക്കവേ യാത്രികരോട് താന്‍ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു പൈലറ്റ് സംസാരിച്ച് തുടങ്ങിയത്. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്റണെക്കുറിച്ചും ഇവര്‍ സംസാരിക്കുകയായിരുന്നു.

[relate1 p=’left’] ‘പൈലറ്റ് ആദ്യം അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള പരാതികള്‍ പറയുകയായിരുന്നു. പിന്നീടത് ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്റണെക്കുറിച്ചുമായെന്ന്’ യാത്രക്കാരിലൊരാള്‍ പറഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിലധികം വൈകിയാണ് വിമാനം പുറപ്പെട്ടതെന്നാണ് വിവരങ്ങള്‍.

യുണൈറ്റഡ് ഏയര്‍ലൈന്‍സ് അധികൃതര്‍ യാത്രക്കാരോട് അനൗണ്‍സ്‌മെന്റിലൂടെയാാണ് പൈലറ്റിനെ നീക്കുന്നതായി അറിയിച്ചത്. ‘ഞങ്ങളുടെ ജോലിക്കാരെയെല്ലാം ഉയര്‍ന്ന നിലവാരത്തിലാണ് ഞങ്ങള്‍ കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ ഈ പൈലറ്റിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയാണ്. വിമാനം മറ്റൊരു പൈലറ്റ് നിയന്ത്രിക്കുന്നതായിരിക്കും. യാത്രക്കാര്‍ക്കുണ്ടായ തടസ്സത്തില്‍ ഖേദിക്കുന്നതായും ഉടന്‍ തന്നെ വിമാനം പുറപ്പെടുന്നതാണെ’ന്നുമായിരുന്നു അധികൃതര്‍ നല്‍കിയ വിവരം. ഓസ്റ്റിന്‍ പൊലീസും പൈലറ്റിനെ നീക്കിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement