ലക്‌നൗ : ബി.ജെ.പി നേതാവ് തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി അധിക്ഷേപിച്ചെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ വനിതാ ഉദ്യോഗസ്ഥ. ബുന്ദേഖണ്ഡിലെ മഹോബ മേഖലയിലെ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഉദ്യോഗസ്ഥയാണ് പരാതിയുമായി യു.പിയിലെ മന്ത്രിയെ സമീപിച്ചത്.

Subscribe Us:

എന്നാല്‍ പരാതിയുമായി മന്ത്രിയെ സമീപിച്ച യുവതിയോട് ‘ഒരു എക്‌സൈറ്റ്‌മെന്റില്‍ അങ്ങനെയൊക്കെ സംഭവിക്കും’ എന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രാദേശിക ബി.ജെ.പി നേതാവ് അനുയായികള്‍ക്കൊപ്പം തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറുകയും തനിക്കുനേരെ അശ്ലീലവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്‌തെന്നാണ് യുവതി മന്ത്രിയോടു പറയുന്നത്.


Also Read: കുരിശ് പൊളിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചുതന്നെ: റവന്യൂ വകുപ്പിലെ എല്ലാം അറിയണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം മാത്രം: വിമര്‍ശനങ്ങള്‍ക്ക് സി.പി.ഐയുടെ മറുപടി


എന്നാല്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയായ മഹേന്ദ്ര സിങ് ‘എക്‌സ്‌മെന്റില്‍ ചില സമയത്ത് അങ്ങനെയൊക്കെ സംഭവിക്കും’ എന്നാണ് യുവതിയോടു പറഞ്ഞത്.

തുടര്‍ന്ന് യുവതിയുടെ പരാതി തള്ളുന്ന നിലപാടാണ് മാധ്യമങ്ങള്‍ക്കു മുമ്പിലും മന്ത്രി സ്വീകരിച്ചത്. ‘ ഉദ്യോഗസ്ഥയുടെ കിടപ്പുമുറിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനും കയറിയിട്ടില്ല.’ എന്നാണ് അദ്ദേഹം മന്ത്രിമാരോട് പറഞ്ഞത്.