എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കിനെ ചൊല്ലിയുള്ള തര്‍ക്കം: കാമുകി കാമുകനെ കൊന്നു
എഡിറ്റര്‍
Sunday 30th September 2012 11:40am

സാന്‍ചുവാന്‍: പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമല്ല, ഉള്ള ബന്ധം തകര്‍ക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കാവും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് വടക്കേ അമേരിക്കന്‍ രാജ്യമായ പോര്‍ട്ട് റിക്കോയിലേത്. കാമുകിയുടെ അമിതമായ ഫേസ്ബുക്ക് ചാറ്റിങ് ചോദ്യം ചെയ്ത കാമുകനെ ഒടുവില്‍ കാമുകി കൊന്നു.

Ads By Google

25 കാരനായ ജീസസ് റിവേറയാണ് കാമുകിയുടെ കൈകൊണ്ട് മരിച്ചത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഫേസ്ബുക്കിലെ ഏത് പ്രവര്‍ത്തിയാണ് കാമുകന് അസ്വാരസ്യമുണ്ടാക്കിയതെന്നതും കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമല്ല. യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, റിവേറിക്കെതിരെ 2010 ല്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായിട്ടുണ്ട്.

കൊലപാതകസമയത്ത് യുവതിയുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കൊലപാതകത്തിന് സാക്ഷികളാണോയെന്നത് വ്യക്തമല്ല.

Advertisement