എഡിറ്റര്‍
എഡിറ്റര്‍
വീട്ട് ജോലിക്കാരിയുടെ കൊലപാതകം: ബി.എസ്.പി എം.പിയുടെ ഭാര്യ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 5th November 2013 5:41pm

bsp-wife

ന്യൂദല്‍ഹി:  വീട്ട് ജോലിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.എസ്.പി എം.പിയുടെ ഭാര്യ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ജനാപൂരിലെ എം.പി ധനഞ്ജയ സിങിന്റെ ഭാര്യ ഡോ.ജഗൃതി സിങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന രാഖി (35) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. തലയിലും നെഞ്ചിലും വയറ്റിലും കയ്യിലുമെല്ലാം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി എം.പി തന്നെയായിരുന്നു മരണ വിവരം പോലീസില്‍ അറിയിച്ചത്.

എം.പിയേയും പോലീസ് ചോദ്യം ചെയ്തു. സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വീട്ടുജോലിക്കാരി ടെറസില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നും പിന്നീട് തിങ്കളാഴ്ച അവര്‍ മരിച്ചുവെന്നും ഭാര്യ വിളിച്ച് പറഞ്ഞതായി എം.പി പറഞ്ഞു.

എന്നാല്‍ എം.പിയുടെ ഭാര്യയുടെ നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് ജോലിക്കാരി മരിച്ചതെന്നാണ് ആരോപണം.

Advertisement