ലക്‌നൗ: അമ്മായിയമ്മയോട് വഴക്കിട്ട യുവതി പിഞ്ചുകുഞ്ഞിനെ രണ്ടാംനിലയില്‍ നിന്നും താഴെയെറിഞ്ഞു. 11 മാസം പ്രായമായ കുഞ്ഞ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവ് പൂജ ശര്‍മ്മയെ പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഭര്‍തൃമാതാവുമായി വഴക്കിട്ട യുവതി കുഞ്ഞിനെ രണ്ടാംനിലയില്‍ നിന്നും വലിച്ചെറിയുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കുഞ്ഞിന്റെ പിതാവ് രാഹുല്‍ ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടയുടമയാണ്. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ ജോലിത്തിരക്കിലായിരുന്നു.