കറാച്ചി: പ്രതിരോധ മന്ത്രാലയത്തിനടുത്തുള്ള എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe Us:

പ്രതിരോധ വിഭാഗത്തിന്റെ ഔദ്യോഗിക വസതിക്ക് അടുത്തുളള എ.ടി.എമ്മുകള്‍ ആണ് യുവതി മോഷണത്തിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത് പുറത്തുവന്ന യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചന്ദ എലിയാസ് അമന്‍ എന്ന യുവതി പൊലീസ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ പിസ്റ്റള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

യുവതിയുടെ മറ്റ് രണ്ട് സഹായികളായ ശേഷന്‍, വാസിം എന്നിവര്‍ ഒളിവിലാണ്. ക്ലിഫറ്റണ്‍ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 30 എ.ടി.എം കൊള്ളയ്ക്ക് പിന്നില്‍ ഈ യുവതിയാണെന്നാണ് പൊലീസിന്റെ പ്രഥമിക വിവരം.

കറാച്ചിക്കടുത്തുള്ള ഷാ ഫെസല്‍ സ്വദേശിയായ യുവതി മറ്റ് രണ്ട് സഹായികളോടൊപ്പം ബൈക്കിലെത്തിയാണ് മോഷണം നടത്തുന്നത്. ഇത്തരത്തില്‍ ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെതുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.