എഡിറ്റര്‍
എഡിറ്റര്‍
പ്രാദേശിക സഭ ഉത്തരവിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു
എഡിറ്റര്‍
Thursday 23rd January 2014 10:08am

rape-2

പശ്ചിമബംഗാള്‍: അന്യമതത്തില്‍പ്പെട്ട ആളുമായുള്ള ബന്ധത്തിന്റെ പേരില്‍ ശിക്ഷ വിധിക്കാന്‍ ചേര്‍ന്ന  പ്രാദേശിക നടപടിയെത്തുടര്‍ന്ന്‌  20 വയസ് കാരി  ബലാല്‍സംഗം ചെയ്യപ്പെട്ടു. ബിര്‍ബം ജില്ലയിലാണ് സംഭവം.

സുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമാണ്.

പ്രാദേശിക നേതാവ് ഉള്‍പ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്.

പ്രഥമദൃഷ്ട്യാ യുവതി കൂട്ടമാനഭംഗത്തിനരയായെന്നും അതിനെത്തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എ.എസ്.പി പ്രശാന്ത് ചൗധരി പറഞ്ഞു. എന്നാല്‍ അദ്ദേഹം വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് വ്യക്തമല്ല,

പ്രാദേശിക നേതാക്കളുടെ ഞെട്ടിക്കുന്ന വിധിയെത്തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പരിസര നിവാസികള്‍ മാധ്യങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

Advertisement