നോയിഡ: വീണ്ടും കൂട്ട ബലാത്സംഗം. നോയിഡയില്‍ യുവതിയെ ഓടുന്ന വാഹനത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. നോയിഡ സെക്ടര്‍ 39ല്‍ ഓടുന്ന വാഹനത്തില്‍ വെച്ചായിരുന്നു ബലാത്സംഗം.

നോയിഡ ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനില്‍ നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. സംഘത്തില്‍ മൂന്ന് പേരാണുള്ളതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.