മുംബൈ:  മകളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ അമ്മ അറസ്റ്റിലായി. പൂനം മാനിഷ് മഹത്ര എന്ന 49 കാരിയാണ്  ഇന്നലെ അറസ്റ്റിലായത്.ഉല്ലാസ് നഗര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തന്റെ നിര്‍ദ്ദേശമനുസരിച്ച് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ മകള്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് പൂനം സ്വന്തം കൈയ്യിലെ ഞരമ്പുമുറിച്ച് മകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്ത്രീയെ രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇമ്മോറല്‍ ട്രാഫിക് ആക്ട് അനുസരിച്ച് പൂനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട കുട്ടി ഇപ്പോള്‍ ബദല്‍പ്പൂരിലുള്ള പ്രേംകിരണ്‍ ശാസ്ത സെന്ററിലാണ്.

പതിനാറാം വയസ്സുമുതല്‍ തന്നെ പൂനം മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് മകളെ നിരന്തരം ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും തുടങ്ങി.

പൂനത്തിന്റെ ഭര്‍ത്താവ് 12 വര്‍ഷം മുന്‍പ് നാടുവിട്ട് പോയതാണ്. അന്നുമുതല്‍ തന്നെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. കുടുംബം നടത്തിക്കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് പൂനം കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് മൊഴിയില്‍ പറഞ്ഞത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പൂനം തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയാണെന്ന് മറ്റൊരു വഴിയുമില്ലാതായതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മകള്‍ പോലീസില്‍ മൊഴി നല്‍കി.
Malayalam News

Kerala News In English