എഡിറ്റര്‍
എഡിറ്റര്‍
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കൊണ്ട് ചാണകം കഴിപ്പിച്ച സംഭവം:ആറ് പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 14th June 2017 1:45pm

മുംബൈ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കൊണ്ട് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിക്കും അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പ്രതികളില്‍ നാലു പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മന്ത്രവാദിയെ പിടികൂടാനായിട്ടില്ല. പ്രഭാകര്‍ കേസലെ(35), ഗംഗാധര്‍ ഷേവലെ(65), പണ്ഡിറ്റ് കോറെ (37), ദഗാഡു ഷേവലെ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ലാത്തൂര്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ ബലംപ്രയോഗിച്ച് ചാണകം കഴിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.


Dont Miss ‘തമ്മിലടിപ്പിക്കാനായി ഒരാള്‍’; വിജയ് മല്യ വിഷയത്തില്‍ ബ്രിട്ടനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്ന് അര്‍ണബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ (ട്രോളുകള്‍ കാണാം) – 


കര്‍ണാടകത്തിലെ ബിദാര്‍ ജില്ലയില്‍ വെച്ചാണ് ഇവര്‍ മന്ത്രവാദ ചികിത്സ നടത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത്തോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടുന്നത്.

യുവതിയെ കൂടാതെ അതേ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെ കൊണ്ടും ഇവര്‍ ചാണകം കഴിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.

പെണ്‍കുട്ടിക്ക് തുടരെയുണ്ടാകുന്ന വയറു വേദനക്കുള്ള ചികിത്സക്കാണ് കുടുംബാഗങ്ങള്‍ മന്ത്രവാദിയെ സമീപിച്ചത്. ചാണകം കഴിക്കാന്‍ തയ്യാറാകാതിരുന്ന യുവതിയെ മറ്റുള്ളവര്‍ മര്‍ദ്ദിച്ചാണ് കഴിപ്പിച്ചതെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വികാസ് നായിക് പറഞ്ഞു.

കുറ്റാരോപിതരില്‍ ഒരാള്‍ മൊബൈല്‍ ഫോണിലെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Advertisement