കാണ്‍പൂര്‍: യുവതിയെ ഭര്‍ത്താവ് ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ കഴിപ്പിച്ചതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ കരീനയെയാണ് ഭര്‍ത്താവ് നീരജ് ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ കഴിപ്പിച്ചത്. കുട്ടികളില്ലാത്ത ദേഷ്യത്തിനാണ് നീരജ് തന്നെ ഉപദ്രവിച്ചതെന്നാണ് കരീന പറയുന്നത്.

രണ്ടരവര്‍ഷം മുമ്പാണ് കരീനയും നീരജയും വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. കുഞ്ഞില്ലാത്തതിനാല്‍ കരീനയുമായുള്ള ബന്ധം വേര്‍പ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാന്‍ നീരജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് കരീന തയ്യാറായില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച് ഗ്ലാസ് കഷണങ്ങള്‍ കഴിപ്പിക്കുകയും ചെയ്തു.

Subscribe Us:

കരീനയുടെ നിലവിളി കേട്ട് ഓടെയെത്തിയ അയല്‍വീട്ടുകാര്‍ ഇവരുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

കരീനയുടെ ബന്ധുക്കള്‍ നീരജിനെതിരെ കേസുകൊടുത്തിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

Malayalam news

Kerala news in English