രാജസ്ഥാന്‍: രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ  ഓടുന്ന ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു.രാജസ്ഥാനിലെ ദന്‍ഗാര്‍പൂര്‍ വില്ലേജില്‍ താമസിക്കുന്ന മാധു എന്ന സ്ത്രീയാണ് കുഞ്ഞിനെ വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞത്.

കുഞ്ഞിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല.ആസ്പൂര്‍ വില്ലേജിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ബുധനാഴ്ചയാണ് മാധു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇന്നലെ ആശുപത്രിയില്‍ നിന്നും തലേറയിലുള്ള വീട്ടിലേക്ക് ആംബുലന്‍സില്‍ വരുമ്പോള്‍ വഴിമധ്യേ വെച്ച് കുഞ്ഞിനെ വാഹനത്തില്‍ നിന്നും പുറത്തേക്ക് എറിയുകയായിരുന്നു.

ആംബുലന്‍സിന്റെ വേഗം കുറഞ്ഞ സമയം നോക്കി വാഹനത്തിന്റെ ഗ്ലാസിനിടയിലൂടെയാണ് മാധു കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. കുട്ടി പോയി വീണത് അടുത്തള്ള പൊന്തയിലേക്കാണ്. അതിനാല്‍ തന്നെ കുഞ്ഞിന് കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

വാഹനത്തില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് വീഴുന്നത് കണ്ട നാട്ടുകാര്‍ കുഞ്ഞിനെ നേരെ പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. കുട്ടയെ കണ്ട ഉടന്‍ തന്നെ മാധുവിന്റെ കുട്ടിയാണെന്ന് ആശുപത്രി അധികൃതര്‍ തിരച്ചറിയുകയായിരുന്നു.

തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. മധുവിന്റെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞ് തന്റേതു തന്നെയാണോ എന്ന് ചോദിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മാധുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Malayalam News

Kerala News In English