എഡിറ്റര്‍
എഡിറ്റര്‍
‘മകനെ ചികിത്സിക്കാന്‍ വെള്ളക്കാരനായ ഡോക്ടര്‍ വേണം’; ആശുപത്രിയിലും വംശീയവെറി പ്രകടിപ്പിച്ച യുവതിയ്‌ക്കെതിരെ പ്രതിഷേധം
എഡിറ്റര്‍
Thursday 22nd June 2017 7:13pm

 

ടൊറന്റോ: നെഞ്ചുവേദനയുള്ള മകനെ ചികിത്സിക്കാനായി ആശുപത്രിയിലെത്തിയ യുവതി തന്റെ വംശീയവെറി തുറന്ന് കാണിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒന്റാരിയോയിലെ മിസിസാഗയിലെ ക്ലിനിക്കിലാണ് സംഭവമുണ്ടായത്.

യുവതി ആശുപത്രിയിലെത്തുമ്പോള്‍ പാകിസ്ഥാന്‍ സ്വദേശിയായ ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതറിഞ്ഞ യുവതി ആശുപചത്രി ജീവനക്കാരോട് തട്ടിക്കയറുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു.


Also Read: ‘മത്സരത്തിന് ചൂടേറും’; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു; രാംനാഥ് കോവിന്ദയ്‌ക്കെതിരെ മത്സരിക്കുന്നത് മീരാകുമാര്‍


തന്റെ മകനെ ചികിത്സിക്കാന്‍ വെള്ളക്കാരനായ ഡോക്ടര്‍ വേണമെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നാല് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

‘ഈ വലിയ കെട്ടിടത്തില്‍ വെള്ളക്കാരനായ ഒരു ഡോക്ടര്‍ പോലുമില്ലെന്നാണോ നിങ്ങള്‍ പറയുന്നത്? എനിക്കൊരു വെള്ളക്കാരനായ ഡോക്ടറെ കാണാന്‍ കഴിയുമോ? ബ്രൗണ്‍ നിറത്തിലുള്ള പല്ലുകള്‍ ഇല്ലാത്ത വെള്ളക്കാരനായ ഡോക്ടര്‍.’ യുവതി ആക്രോശിക്കുന്നത് ഇങ്ങനെയാണ്.


Don’t Miss: ‘ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക’; ഒടുവില്‍ ‘കുമ്മനടി’ ഡിക്ഷണറിയിലും എത്തി


വൈകീട്ട് നാല് മണിയോടെ മാത്രമേ വെള്ളക്കാരനായ ഡോക്ടര്‍ ഡ്യൂട്ടിക്കെത്തുകയുള്ളുവെന്ന് ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും യുവതി വഴങ്ങിയില്ല. ചികിത്സയില്‍ പോലും വംശീയവെറി പ്രകടിപ്പിക്കുന്ന യുവതിയോട് അവിടെയുള്ളവര്‍ പ്രതികരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ:

Advertisement