എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും വിവാഹം ചെയ്യാനും വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു
എഡിറ്റര്‍
Friday 23rd June 2017 6:32pm

 

ന്യൂദല്‍ഹി: തന്നോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാനും തന്നെ വിവാഹം ചെയ്യാനും വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചതായി പരാതി. ദല്‍ഹിയിലാണ് സംഭവം. ഇതേ തുടര്‍ന്ന് തെരുവ് കച്ചവടക്കാരനായ രവി (35) എന്നയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. 23-കാരിയായ യുവതിയാണ് കൃത്യം ചെയ്തത്. ഔട്ടര്‍ ദല്‍ഹിയിലെ മംഗോല്‍പുരിയിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. നാല് വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു.


Also Read: രാജ്യത്തെ ഏറ്റവും മികച്ച മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ കുട പിടിക്കണോ? കൊച്ചി മെട്രോയില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നു (വീഡിയോ)


ഇന്നലെ വീട്ടിലെത്തിയ രവിയോട് യുവതി വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ തന്റെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞ് വിവാഹത്തിന് രവി വിസമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി ഇയാളെ കുളിമുറിയിലേക്ക് തള്ളിക്കയറ്റുകയും ഇയാള്‍ ധരിച്ച വസ്ത്രങ്ങള്‍ അഴിക്കുകയും ചെയ്ത ശേഷം തന്നോടൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. തന്റെ ആവശ്യം നിരസിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും എന്ന് യുവതി ഭീഷണി മുഴക്കിയതായും രവി പൊലീസിനോട് പറഞ്ഞു.


Don’t Miss: ‘ഞാന്‍ തലകുനിക്കില്ല’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിക്കുമുമ്പില്‍ എല്ലാവരും തലകുനിച്ചപ്പോള്‍ നിവര്‍ന്നുനിന്ന് ജെറമി കോര്‍ബിന്‍


ലൈംഗികബന്ധത്തിന് തയ്യാറല്ലെന്നും തീരുമാനത്തില്‍ മാറ്റമില്ല എന്നും രവി പറഞ്ഞതോടെയാണ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. സംഭവസമയത്ത് യുവതിയുടെ സഹോദരനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ യുവതിയെ തടയാന്‍ ശ്രമിച്ചിരുന്നില്ലെന്നും രവി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം രവി നിലവിളിച്ച് കൊണ്ട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ അറസ്റ്റ് ചെയ്യാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

Advertisement