എഡിറ്റര്‍
എഡിറ്റര്‍
പ്രണയിനികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് യുവതിയെ നഗ്നയാക്കി നടത്തിച്ചു; ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണം
എഡിറ്റര്‍
Wednesday 9th August 2017 11:17am

ബീഡ്: പ്രണയിനികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് യുവതിയെ പൊതുജനമധ്യത്തില്‍ മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തിക്കുകയും ചെയ്തതായി ആരോപണം.

സംഭവത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബബന്‍ ആര്‍ സാത്ത്‌ലെ, സുരേഖ, മാരുതി ആര്‍ സാത്‌ലെ, ലങ്ക എം. സത്താലെ, സഞ്ജയ് എം ഇംഗേല, രേഖ അന്‍ഗതരാം, ഇന്ദു എസ് ദത്താല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബീഡ് ജില്ലയിലെ വാറങ്കല്‍വാഡി ഗ്രാമത്തിലാണ് സംഭവം.


Dont Miss സിനിമയില്‍ തന്നെ നില്‍ക്കണോ എന്ന് പലപ്പോഴും നിരാശയോടെ ചിന്തിച്ചിട്ടുണ്ട് ; അവാര്‍ഡ് പലപ്പോഴും ശാപമായി തോന്നുന്നെന്നും സുരഭി


യുവതിയുടെ സഹോദരന്‍ പ്രതികളുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ യുവതി ചെയ്തുകൊടുത്തെന്നാരോപിച്ചായിരുന്നു യുവതിയെ മര്‍ദ്ദിക്കുകയും നഗ്നയാക്കി പൊതുജനമധ്യത്തിലൂടെ നടത്തിക്കുകയും ചെയ്തത്.

വീടിന് പുറത്തേക്ക് തന്നെ വലിച്ചിറക്കിക്കൊണ്ടുപോകുകയും പിന്നീട് റോട്ടിലൂടെ നഗ്നയാക്കി നടത്തിക്കുകയുമായിരുന്നു. സഹായത്തിനായി കരഞ്ഞെങ്കിലും ആരും എത്തിയില്ലെന്നും യുവതി പറയുന്നു.

യുവതി ഒറ്റയ്ക്കായ സമയത്ത് ഒരു സംഘമാളുകള്‍ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Advertisement