എഡിറ്റര്‍
എഡിറ്റര്‍
തന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് നോക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ അരിവാള്‍ കൊണ്ട് ആക്രമിച്ചു
എഡിറ്റര്‍
Monday 12th June 2017 11:10am

 

ആഗ്ര: തന്റെ വാട്ട്‌സ്ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡുകളും നോക്കാനായി ഫോണെടുത്ത ഭര്‍ത്താവിനെ ഭാര്യ അരിവാള്‍ കൊണ്ട് ആക്രമിച്ചു. ആഗ്രയിലെ ഭിലാവലി ഗ്രാമത്തിലാണ് സംഭവം.

പരുക്കേറ്റ 21-കാരനായ നേത്രപാല്‍ സിംഗിനെ എസ്.എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാളുടെ തലയില്‍ നിരവധി തുന്നലുകള്‍ ഉണ്ട്.


Also Read: എറണാകുളം ബി.ജെ.പിയില്‍ ഗ്രൂപ്പിസം ശക്തമാകുന്നു; മണ്ഡലം പ്രസിഡന്റിനെ കുത്തുകേസില്‍ കുടുക്കിയത് എ.എന്‍. രാധാകൃഷ്ണനെന്ന് സൂചന


2014-ലാണ് നേത്രപാല്‍ സിംഗ് ഭാര്യയായ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ വിവാഹത്തിനു ശേഷം ഇവര്‍ വെവ്വേറെയാണ് താമസിച്ചിരുന്നത്. മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന് പറയപ്പെടുന്ന നീതു കഴിഞ്ഞ മാസമാണ് ഭര്‍തൃഗൃഹത്തിലെത്തിയത്.

രാത്രി മറ്റൊരാളുമായി വാട്ട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നതാണ് താന്‍ കണ്ടതെന്ന് നേത്രപാല്‍ പറഞ്ഞു. ഫോണ്‍ തനിക്ക് തരാനായി നീതുവിനോട് ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയും തന്നോട് ദൂരെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചാറ്റിന്റെ വിവരങ്ങള്‍ അറിയാനായി ബലം പ്രയോഗിച്ച് താന്‍ ഫോണ്‍ വാങ്ങിയപ്പോള്‍ നീതു അരിവാള്‍ ഉപയോഗിച്ച് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താന്‍ ബോധരഹിതനായി നിലത്ത് വീണെന്നും നേത്രപാല്‍ പറഞ്ഞു.


Don’t Miss: ‘എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട, അതിന് നിങ്ങളായിട്ടില്ല’; തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വായടപ്പിച്ച് എം.വി നികേഷ് കുമാര്‍


മറ്റൊരു സമുദായത്തില്‍ പെട്ടയാളുമായി നീതുവിന് അടുപ്പമുണ്ടെന്ന് നേത്രപാലിന്റെ പിതാവ് രാജീവ് സിംഗ് പറഞ്ഞു. എന്നാല്‍ വിവാഹത്തിന്റെ സമയത്ത് തങ്ങള്‍ക്ക് ഇതറിയില്ലായിരുന്നു. പ്രായോഗികമായി ചിന്തിക്കാനായി തങ്ങള്‍ അവളോട് പറഞ്ഞു. എന്നാല്‍ നീതു ബന്ധം തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം നീതു തന്റെ സുഹൃത്തിനൊപ്പം ഗ്രാമം വിടാന്‍ ശ്രമിച്ചെങ്കിലും നേത്രപാലിന്റെ ബന്ധുക്കള്‍ ഇവരെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവ് അരിവാളെടുത്ത് സ്വയം പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് നീതു പറഞ്ഞു. തന്നെ കുടുക്കാനാണ് നേത്രപാല്‍ ഇത് ചെയ്തതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement