കൊച്ചി: കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിനു പിന്നില്‍ ആഴത്തിലും തുടയിലും പെണ്‍കുട്ടിക്ക് മുറിവേറ്റിട്ടുണ്ട്.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് വെട്ടിയത്.


Also Read: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍ 


രാവിലെ ആറരയോടെയായിരുന്നു സംഭവം. ദേശാഭിമാനി ജംങ്ഷനിലായിരുന്നു സംഭവം. പ്രദേശത്തെ സ്വകാര്യ ലാബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഓട്ടോയില്‍ യാത്ര ചെയ്യവെ ബൈക്കിലെത്തിയ ശ്യാം പെണ്‍കുട്ടിയെ പുറത്തിറക്കി വെട്ടുകയായിരുന്നു.

പെണ്‍കുട്ടിയും ഇയാളും മുന്‍പരിചയക്കാരാണെന്നാണ് പൊലീസ് പറയുന്നത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ ആക്രമിച്ചശേഷം പ്രതി ബൈക്കില്‍ കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.


Don’t Miss: ‘എന്റെ നുഴങ്ങുകയറ്റം അതുക്കും മേലെ’ കുമ്മനത്തെ ട്രോളി കലക്ടര്‍ ബ്രോ