എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ അത്‌ലറ്റ് പിങ്കി പ്രമാണിക് പുരുഷനാണെന്ന് തെളിഞ്ഞു
എഡിറ്റര്‍
Friday 15th June 2012 12:56pm

കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രാമാണിക്ക് പുരുഷനാണെന്ന് തെളിഞ്ഞു. പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു. മാനഭംഗ ശ്രമത്തിനാണ് പിങ്കി പോലീസ് പിടിയിലായത്. പിങ്കി സ്ത്രീയല്ലെന്നും പുരുഷനാണെന്നും തന്നെ ബലാംത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമുള്ള കൊല്‍ക്കത്തയിലെ ബാഗുവാത്തിയിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം തന്നെ ഒപ്പം പാര്‍പ്പിച്ച പിങ്കി പിന്നീട് വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പിങ്കിയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് അവര്‍ സ്ത്രീയല്ലെന്ന് വ്യക്തമായത്. പിങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

2006 ലെ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേയില്‍ പിങ്കി സ്വര്‍ണമെഡല്‍ നേടിയിരുന്നു. മെല്‍ബണില്‍ വെച്ച നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും പിങ്കി വെള്ളി മെഡല്‍ നേടിയിരുന്നു.

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ പാവപ്പെട്ട കുടുംബത്തിലാണ് പിങ്കി ജനിച്ചത്. പത്താം തരം പഠിച്ചതിനുശേഷം പഠനം ഉപേക്ഷിച്ച്‌ കല്‍ക്കത്തയില്‍ എത്തിയ പിങ്കി പിന്നീട് സ്‌പോര്‍ട്‌സില്‍ സജീവമാവുകയായിരുന്നു.

2002 ല്‍ നടന്ന ഇന്റര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് മീറ്റിലൂടെയാണ് പിങ്കി ശ്രദ്ധിക്കപ്പെടുന്നത്. രണ്ടുമാസത്തിനുള്ളില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ,300 മീറ്റര്‍ മത്സരങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. അതിനുശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI) യില്‍ എത്തുകയായിരുന്നു.

Advertisement