ബാംഗ്ലൂര്‍:വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഐ.എസ്.ആര്‍.ഒയുടെ ബാംഗ്ലൂര്‍ ആസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ പിടിയില്‍. അഹമ്മദാബാദില്‍ താമസമാക്കിയ കൊല്ലം സ്വദേശി ജൂല എന്‍സാം (44) എന്ന സ്ത്രീയാണ് ശനിയാഴ്ച്ച പിടിയിലായത്. ഇവര്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി ഇവരുടെ ഭര്‍ത്താവ് അറിയിച്ചു.

Ads By Google

സി.ഐ.എസ്.എഫിന്റെ സാധാരണ പരിശോധനയ്ക്കിടെ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോളാണ് ഇവര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാട്ടിയത്. കോടതിയില്‍ ഹാജരാക്കിയ ജൂലയെ ഒക്ടോബര്‍ ആറു വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കഴിഞ്ഞ 19 നായിരുന്നു യുവതി ഐ.എസ്.ആര്‍.ഒയുടെ ജീവന്‍ ഭീം നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ തങ്ങിയത്. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഗസ്റ്റ് ഹൗസ്.