കൊല്‍ക്കത്ത:  കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

പാര്‍ക്ക് സ്ട്രീറ്റിനടുത്തുള്ള നൈറ്റ് ക്ലബിന് മുമ്പില്‍ ടാക്‌സിക്കായി കാത്തിരിക്കവെയാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ആ സമയത്ത് നൈറ്റ് ക്ലബില്‍ കാണാറുണ്ടായിരുന്ന ഒരാള്‍ തനിക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്തു. കാറിനുള്ളില്‍ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. യുവതി പിറകിലത്തെ സീറ്റിലേക്ക് കയറിയപ്പോള്‍ മൂന്ന് ആളുകള്‍ കൂടി കാറിനുള്ളിലേക്ക് കയറി. ഇതില്‍ ഒരാള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവര്‍ തന്നെ പിടിച്ചുനിര്‍ത്തി. ബഹളംവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മാനഭംഗപ്പെടുത്തിയശേഷം ഇവര്‍ തന്നെ കാറില്‍ നിന്നും പുറത്തെറിയുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.

Subscribe Us:

ഇതിനെതിരെ പരാതി നല്‍കാനായി ഫെബ്രുവരി 9ന് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാര്‍ നൈറ്റ് ക്ലബില്‍ പോയതിന് തന്നെ കളിയാക്കിയെന്നും യുവതി പറയുന്നു. ഫെബ്രുവരി 10ന് വൈദ്യപരിശോധനയ്ക്കായി യുവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പെഷലിസ്റ്റ് സ്ഥലത്തുണ്ടായിരുന്നില്ല. മാനഭംഗം നടന്നിട്ട് കുറച്ചുദിവസങ്ങളായതിനാല്‍ തെളിവുകള്‍ ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ അവരെ അറിയച്ചു. ചൊവ്വാഴ്ചയാണ് യുവതി വൈദ്യപരിശോധനയ്ക്ക് വിധേയയായത്.

പിന്നീട് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കില്‍ നിന്നും തന്നെ പീഡിപ്പിച്ചവരെ കണ്ടെത്തുകയും അവരുടെ ഫോട്ടോകളും വിവരങ്ങളും ശേഖരിച്ച് യുവതി പോലീസിന് നല്‍കുകയായിരുന്നു. തനിക്ക് ലിഫ്റ്റ് ഓഫര്‍ നല്‍കുകയും പിന്നീട് കാറില്‍ നിന്നും വലിച്ചെറിയുകയും ചെയ്തയാളുടെ ഫോട്ടോ യുവതി പോലീസിന് നല്‍കിയിട്ടുണ്ടെങ്കില്‍ ഇയാള്‍ ജനുവരി 1 മുതല്‍ നാട്ടിലില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

Malayalam news

Kerala news in English