എഡിറ്റര്‍
എഡിറ്റര്‍
ഡോക്ടര്‍ മരിച്ചെന്നു വിധിയെഴുതി; യു.പിയില്‍ ഇരുപത്തൊന്നുകാരിയെ ജീവനോടെ കത്തിച്ചു
എഡിറ്റര്‍
Wednesday 1st March 2017 10:07am

നോയിഡ: ഉത്തര്‍പ്രദേശില്‍ ഇരുപത്തൊന്നുകാരിയെ ഭര്‍ത്താവ് ദഹിപ്പിച്ചത് ജീവനോടെയെന്ന് പൊലീസ്. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നോയിഡ സ്വദേശിയെ ഭര്‍ത്താവും സംഘവും ജീവനോടെ കത്തിക്കുകയായിരുന്നെന്നും ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിനു കാരണമായതെന്നും പൊലീസ് പറയുന്നു.


Also read: ഇടുക്കിയില്‍ സദാചാര ആക്രമണം; പെണ്‍സുഹൃത്തിനോട് സംസാരിച്ച 17കാരനെ മര്‍ദ്ദിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റെന്ന് പരാതി


കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ശ്വാസകോശത്തിലെ അണു ബാധയെത്തുടര്‍ന്ന് യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതേതുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് ഭര്‍ത്താവ് ഭാര്യയുടെ ശരീരം ചിതയിലേക്കെടുക്കുന്നത്. പുലര്‍ച്ചെ 1.30 ഓടെ ഭര്‍ത്താവിന് ശരീരം കൈമാറിയെന്നാണ് ആശുപത്രി രേഖകളില്‍ പറയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കാറില്‍ മൃതദേഹവുമായി പോയ ഇവര്‍ രാവിലെ എട്ട് മണിയോടെ ശരീരം ദഹിപ്പിക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.


Dont miss: സെവാഗ് നിങ്ങളുടെ വാക്കുകളുടെ ശക്തി ഒരു പെണ്‍കുട്ടിയുടെ ആദര്‍ശങ്ങളെ ഇല്ലാതാക്കാനാകരുത്; ഗുര്‍മെഹറിനെ പരിഹസിച്ച സെവാഗിനു മറുപടിയുമായി ശശി തരൂര്‍


പക്ഷേ സ്ഥലത്തെത്തിയ യുവതിയുടെ സഹോദരന്‍ മരണത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അലിഗര്‍ഹ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ബോഡി ചിതയില്‍ നിന്ന് പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 70 ശതമാനവും ശരീരം കത്തിക്കഴിഞ്ഞ ശേഷമായിരുന്നു പൊലീസ് സ്ഥലത്തെത്തുന്നത്.

തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ചിതയിലെടുക്കുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നതായും ചിതയില്‍ നിന്നേറ്റ തീയുടെ ആഘാതമാണ് മരണകാരണമെന്ന് അറിയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് യുവതിയുടെ അമ്മാവന്‍ മരുമകളെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നെന്ന് കാട്ടി അലിഗര്‍ഹ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും അലിഗര്‍ഹ് പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞു.

Advertisement