ന്യൂദല്‍ഹി: യൂറോപ്പിലെ ഒന്നാംനിരയിലുള്ള ഓട്ടോമൊബൈല്‍, കാര്‍ കമ്പനിയായ വോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാല്, അഞ്ച് സീസണിന്റെ ഔദ്യോഗിക സ്‌പോണ്‍സറാവും.

കുട്ടിക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സറാവുന്ന ആദ്യ ജര്‍മന്‍ കാര്‍ കമ്പനിയാണ് വോക്‌സ്‌വാഗണ്‍. ഐ.പി.എല്ലിന്റെ ഔദ്യോഗിക സ്‌പോണ്‍സറെന്ന പദവി തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നത്.