കൊട്ടാരക്കര: വാളകം സംഭവത്തില്‍ അധ്യാപകന്‍ ആക്രമിക്കപ്പെടുന്നതിന് താന്‍ ദൃസാക്ഷിയായിട്ടില്ലെന്ന് ബൈക്ക്് യാത്രക്കാരന്‍ മൊഴി നല്‍കി. യുവാവ് പൊലീസിന് മുമ്പാകെ ആദ്യമായി നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അധ്യാപകന്‍ പരിക്കേറ്റുകിടക്കുന്നത് മാത്രമാണ് താന്‍ കണ്ടതെന്നും അധ്യാപകനെ ഇടിച്ചതെന്ന് പറയപ്പെടുന്ന വെള്ള കാറോ മറ്റ് വാഹനങ്ങളോ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സംഭവസ്ഥലത്ത് ആദ്യമെത്തിയ ബൈക്ക് യാത്രികന്റെ മൊഴി വാളകത്തെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ഞായറാഴ്ച രാവിലെയാണ് പോലീസ് രേഖപ്പെടുത്തിയത്. വഴിയില്‍ ഒരാള്‍ പരിക്കേറ്റ് കിടക്കുന്ന വിവരം അടുത്തുള്ള കച്ചവടക്കാരെയും ഹൈവേ പൊലീസിനെയും വിളിച്ചറിയിച്ചുവെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ തന്നെ ദൃക്‌സാക്ഷിയായിരിക്കുകയാണെന്ന് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കിയ പുല്ലങ്കോട് എബനേസറില്‍ ജോസഫ് ശനിയാഴ്ച വൈകിട്ട് പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഞായാറാഴ്ച രാവിലെയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

വാളകം മേഴ്‌സി ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്യുകയാണ് ജോസഫ്.