കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയിരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരന്‍.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു.


Also Read: ‘പലതും പറയാനായിട്ടില്ല’; ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമുണ്ടായെന്ന് നളിനി നെറ്റോ


ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ടാണ് സുനി ലക്ഷ്യയിലെത്തിയെതെന്നാണ് പൊലീസിന്റെ അനുമാനം. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

പള്‍സര്‍സുനിയുടെ കൈയ്യില്‍നിന്നും ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയിരുന്നുത്. നേരത്തെ ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരുന്നു.