Categories

സഞ്ജീവ് ഭട്ടിനെതിരായ കേസിലെ സാക്ഷിയെ കാണാനില്ല

ഗുജറാത്ത്: ഗുജറാത്ത് കലാപകേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ വ്യാജസത്യവാങ്മൂലം നല്‍കാന്‍ കോണ്‍സ്റ്റബിളിനെ പ്രേരിപ്പിച്ചെന്ന കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ പ്രധാന സാക്ഷിയെ കാണാതായി. കേസിലെ പ്രധാന സാക്ഷി ശരണിക് ഷായെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന് പോലീസ് അറിയിച്ചു.

ദീപാവലിയോട് അനുബന്ധിച്ച ചടങ്ങുകള്‍ക്കായി ഗാന്ധിനഗറില്‍ പോയിരിക്കുകയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ രാത്രിയായിട്ടും ഷാ തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനു മുന്‍പു മോഡി വിളിച്ചുകൂട്ടിയ ഉന്നതതല യോഗം സംബന്ധിച്ചു വ്യാജ സത്യവാങ്മൂലം നല്‍കാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്‌തെന്ന് ആരോപിച്ചു പൊലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ത് നല്‍കിയ ഹര്‍ജിയിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. തന്നോടൊപ്പം ആ സമയത്ത് ശരണിക് ഷായും ഉണ്ടായിരുന്നെന്നും എല്ലാത്തിനും ഷാ ദൃക്‌സാക്ഷിയാണെന്നും പന്ത് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഷായുടെ മൊഴിയും റെക്കോര്‍ഡ് ചെയ്തിരുന്നു.

malayalam news

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.