എഡിറ്റര്‍
എഡിറ്റര്‍
സൗമ്യാ വധം: പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. ഉന്‍മേഷിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
എഡിറ്റര്‍
Friday 2nd November 2012 12:40pm

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ക്രൂരമായ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഡോക്ടര്‍ ഉന്‍മേഷിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

സംഭവം കഴിഞ്ഞ് 11 മാസത്തിന് ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണിപ്പോള്‍. സസ്‌പെന്‍ഷനെതിരേ ഹൈക്കോടതിയെ സമീപിച്ച ഉന്‍മേഷ് അനുകൂല വിധി സമ്പാധിച്ചിരുന്നു.

Ads By Google

വിചാരണ കോടതി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്‍മേഷിനെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണവും കണക്കിലെടുത്താണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഉന്‍മേഷനിന് പുതിയ നിയമനം. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ആരാണ് എന്നതിനെച്ചൊല്ലി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി ഷെര്‍ളി വാസുവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഉന്‍മേഷുമായി ഉണ്ടായ തര്‍ക്കമാണ് വിവാദത്തിന് കാരണമായത്.

കേസില്‍ ഡോ.ഉന്‍മേഷ് നല്‍കിയ മൊഴി പ്രതിഭാഗത്തിന് അനുകൂലമായി വന്നു എന്ന് വിമര്‍ശനമുണ്ടായിരുന്നു. സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഡോ.ഉന്‍മേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഉന്‍മേഷിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിലൂടെ ജോലിയില്‍ കൃത്രിമത്വം കാണിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

Advertisement