ന്യൂദല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കണമെന്ന് ദേശീയ വികസനസമിതി യോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന പിടിവാശി കേന്ദ്രം ഉപേക്ഷിക്കണം. ദില്ലി മെട്രോ റെയില്‍ മാതൃകയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റയും സംരംഭമായിരിക്കണം ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം മുന്നോട്ടു വച്ച പല പദ്ധതികളും കേന്ദ്രം വൈകിപ്പിക്കുകയാണ്.  സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.