എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് സ്റ്റേഷനില്‍ നിന്ന് 9 ലക്ഷം ലിറ്റര്‍ മദ്യം കാണാതെയായി; എലികള്‍ കുടിച്ച് തീര്‍ത്തതെന്ന് വിശദീകരണം
എഡിറ്റര്‍
Thursday 4th May 2017 11:46pm

 

പട്‌ന: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തെന്ന് ബീഹാര്‍ പൊലീസ്. സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണവുമായ് പൊലീസ് രംഗത്തെത്തിയത്. സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മദ്യം കാണായതിനെക്കുറിച്ച് വിചിത്രമായ വിശദീകരണം അധികൃതര്‍ നല്‍കിയത്.


Also read ‘അത് മാത്രം മോദിയല്ല’; കൂടുതല്‍ വിദേശ യാത്ര നടത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങെന്ന് അമിത് ഷാ 


മദ്യനിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ നിയമവിരുദ്ധമായി മദ്യം കൈയ്യില്‍ സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായിരിക്കുന്നത്. 9 ലക്ഷം ലിറ്ററോളം വരുന്ന മദ്യമാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം വന്‍ തോതില്‍ അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തറിയുന്നതും പൊലീസിന് വിശദീകരണം നല്‍കേണ്ടി വന്നതും.


Dont miss ഓട്ടോ സ്‌കോര്‍പ്പിയോ ആക്കിയ മലയാളിയ്ക്ക് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം ഫോര്‍വീലര്‍; ഒപ്പം സുനിലിന്റെ വണ്ടി മഹീന്ദ്രയുടെ മ്യൂസിയത്തിലേക്കും


കുറേ മദ്യക്കുപ്പികള്‍ നശിച്ചുപോയിരുന്നെന്നും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്‍ത്തുവെന്നുമാണ് പോലീസ് അധികൃതര്‍ യോഗത്തില്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ എലികള്‍ കുടിച്ച് തീര്‍ത്തെന്ന വിശദീകരണത്തില്‍ തൃപ്തരകാന്‍ സംസ്ഥാന പൊലീസ് മോധാവികള്‍ തയ്യാറായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. പട്‌ന മേഖലാ ഐ.ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മദ്യം കടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. എസ്. കെ. സിംഗാല്‍ പറഞ്ഞു.

Advertisement