എഡിറ്റര്‍
എഡിറ്റര്‍
സേവനാവകാശ നിയമം മൂന്ന് മാസത്തിനുള്ളില്‍ : ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Sunday 5th August 2012 3:04pm

തിരുവനന്തപുരം : മൂന്ന് മാസത്തിനകം സേവനാവകാശനിയമം നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സെക്രട്ടറിയേറ്റിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Ads By Google

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ സേവനാവകാശ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഏതെല്ലാം സേവനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതെന്ന് വിജ്ഞാപനം ചെയ്യും. ഓരോന്നിനും പ്രത്യേക സമയവും നിശ്ചയിക്കും.

നിയമസഭ പസ്സാക്കിയതനുസരിച്ച് നിയമം നടപ്പിലാക്കാന്‍ ആറുമാസം സമയമുണ്ടെങ്കിലും മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒന്നും രണ്ടും അപ്‌ലേറ്റ് അതോറിറ്റികള്‍ നിയമപ്രകാരം ഉണ്ടാകുമെന്നും അതിന് മുകളിലായി സര്‍ക്കാര്‍, ജുഡീഷ്യല്‍ എന്നീ മേഖലകളെ കൂടി അപ്‌ലേറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ധനം, വ്യവസായം, വൈദ്യുതി, റവന്യൂ എന്നി വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ഓരോ വകുപ്പില്‍ നിന്നും നല്‍കാവുന്ന സേവനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയ ശേഷം ചീഫ് സെക്രട്ടറി ഉപസമിതിക്ക് നല്‍കും. ഈ റിപ്പോര്‍ട്ട് സര്‍വ്വീസ് സംഘടനകളുമായി  ഉപസമിതി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും പുതിയ നിയമം നടപ്പിലാക്കുക.

Advertisement