എഡിറ്റര്‍
എഡിറ്റര്‍
സെവാഗിന്റെ ടീമിലേക്കുള്ള മടങ്ങിവരവിന് കടമ്പകളേറെ
എഡിറ്റര്‍
Thursday 2nd January 2014 4:16pm

sehwag

മുതിര്‍ന്ന പല താരങ്ങളും വിരമിച്ചതോടെ മാറ്റത്തിന്റെ വക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

രാജ്യാന്തര മത്സരങ്ങളിലെ പരിചയവുമായി യുവനിര പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെങ്കിലും മോശം ഫോം കാരണം അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനാവാതെ വിഷമിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങി വരാനുള്ള തീവ്ര യജ്ഞത്തിലാണ് ഇപ്പോള്‍ വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും സെവാഗിന് കളിക്കാനായിട്ടില്ല.

രജ്ഞി ട്രോഫി മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി പതിമൂന്ന് ഇന്നിംഗസുകളില്‍ നിന്നായി 19.50 ശരാശരിയിലാണ് സെവാഗ് സ്‌കോര്‍ ചെയ്തത്.

മത്സരത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 58 റണ്‍സ് മാത്രമായിരുന്നു. ഫോമിലല്ലെന്ന കാരണത്താല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് തഴയപ്പെട്ടതോടെ അദ്ദേഹം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം നടക്കുന്ന ന്യൂസിലാന്റ് പര്യടനത്തിലുള്ള ടീമിലും സെവാഗ് ഉള്‍പ്പെട്ടിട്ടില്ല.

104 ടെസ്റ്റ് മത്സരങ്ങളും 251 ഏകദിനങ്ങളും കളിച്ച ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞ സെവാഗിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement