Categories

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അടുത്ത വര്‍ഷം ഇന്ത്യ അമേരിക്കയെ പിന്തള്ളും

internet

മുംബൈ: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്ന് പഠനം. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ വിവരം.

അമേരിക്കയില്‍ നിലവില്‍ 207 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. ചൈനയില്‍ 300 മില്യണും. 205 മില്യണ്‍ ഉപയോക്താക്കളുളള ഇന്ത്യയില്‍ എല്ലാവരും ആക്ടീവ് യൂസേഴ്‌സ് അല്ലെന്നും പറയുന്നു.

ഇവരില്‍ മിക്കവരും മാസത്തില്‍ ഒരു തവണയോ മറ്റോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ വരും കാലങ്ങളില്‍ ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവരാണെന്നും ഐ.എം.എ.ഐ പറയുന്നു.

ഇതുകൂടാതെ ഇന്ത്യയില്‍ നിന്നും പുതുതായി നിരവധി പേരാണ് ഇന്റര്‍നെറ്റിലേക്ക് ദിവസേന എത്തുന്നത്. ഈ രീതി തുടരുകയാണെങ്കില്‍ 2014 ല്‍ അമേരിക്കയെ പി്ന്തള്ളി ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ മുന്നേറുമെന്നാണ് ഐ.എം.എ.ഐ പറയുന്നത്.

Tagged with: