എഡിറ്റര്‍
എഡിറ്റര്‍
‘സുഷമാ നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയാകുമോ? ‘ പാക് യുവതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
എഡിറ്റര്‍
Friday 28th July 2017 10:31am

ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പുകഴ്ത്തി പാകിസ്ഥാന്‍ യുവതിയുടെ ട്വീറ്റ്. പാകിസ്ഥാനിലെ ഒരാള്‍ക്ക് ഇന്ത്യയില്‍ ചികിത്സാര്‍ത്ഥം വിസ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹിജാബ് ആസിഫ് എന്ന യുവതി സുഷമാ സ്വരാജിനോട് ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സുഷമാ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ട്വീറ്റ് ചെയ്ത സ്ഥാനപതി കാര്യലയത്തിനുള്ള മറുപടിയിലാണ് ഹിജാബ് ആസിഫിന്റെ പ്രതികരണം.


Dont Miss ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍; അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍


നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം ദൈവമെന്നോ? നിങ്ങളുടെ മഹത്വത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നാണ് യുവതിയുടെ ആദ്യ ട്വീറ്റ്.

പിന്നിട് സുഷമ പാകിസ്ഥാന്റെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതായും ഹിജാബ് ആസിഫ് ട്വീറ്റ് ചെയ്തു.

‘ നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ രാജ്യം ഒരുപാട് മാറേണ്ടതുണ്ട്. ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു.’

കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ സുഷമയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Advertisement