എഡിറ്റര്‍
എഡിറ്റര്‍
ചരിത്ര സിനിമയുടെ ഭാഗമാകാന്‍ മോഹം: ഇന്ദ്രജിത്ത്
എഡിറ്റര്‍
Thursday 13th March 2014 11:40pm

indrajith1

വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ചില നടന്‍മാരിലൊരാളാണ് ഇന്ദ്രജിത്ത്.

സീരിയസ് കഥാപാത്രങ്ങഘളെയും കോമഡി കഥാപാത്രങ്ങളെയും ഒരുപോലെ അവതരിപ്പിക്കാന്‍ കഴിവുള്ള നടന്‍.

ക്ലാസ്‌മേറ്റ്‌സിലെയും ഹാപ്പി ബസ്ബന്റ്‌സിലെയുമൊക്കെ ഇന്ദ്രജിത്തിന്റെ കഥാപാത്രങ്ങള്‍ നമ്മെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിച്ചപ്പോള്‍ നായകനിലെയും സിറ്റി ഓഫ് ഗോഡിലെയുമൊക്കെ കഥാപാത്രങ്ങള്‍ നമ്മെ ചിന്തിപ്പിക്കുക കൂടി ചെയ്തു.

തനിക്ക് ചരിത്ര സിനിമകളുടെ ഭാഗമാകാന്‍ മോഹമുണ്ടെന്നറിയിച്ചിരിക്കുകയാണിപ്പോള്‍ ഇന്ദ്രജിത്ത്.

ഏതെങ്കിലും ചരിത്രനായകന്റെ ജീവിതത്തെ പുനരാവിഷ്‌കരിക്കുന്ന കഥാപാത്രമാകാന്‍ ആഗ്രഹമുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ചരിത്രപശ്ചാത്തലമുള്ള സിനിമകള്‍ ചെയ്യാനാഗ്രഹിക്കുന്ന സംവിധായകരുടെ ശ്രദ്ധയ്ക്ക് കൂടിയാകും താരത്തിന്റെ ഈ അറിയിക്കല്‍.

Advertisement