എഡിറ്റര്‍
എഡിറ്റര്‍
പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ രണ്ടാവുന്നു
എഡിറ്റര്‍
Thursday 1st November 2012 2:49pm

ബാംഗ്ലൂര്‍: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ രണ്ടാവുന്നു. വിപ്രോയുടെ ഐ.ടി ഇതര ബിസിനസുകള്‍ വേര്‍തിരിച്ചാണ് പ്രത്യേക കമ്പനിക്ക് രൂപം നല്‍കുന്നത്.

Ads By Google

വിപ്രോ എന്റര്‍പ്രൈസസ് എന്നാണ് പുതിയ കമ്പനിയുടെ പേര്. ഈ കമ്പനിക്ക് കീഴിലേക്കാണ് ഐ.ടി ഒവികെയുള്ള ബിസിനസുകളെ കൊണ്ടുവരാന്‍ വിപ്രോ ലക്ഷ്യമിടുന്നത്.

ഐ.ടി ബിസിനസില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കും വിപ്രോയുടെ ഇനിയുള്ള പ്രവര്‍ത്തനം. വിപ്രോയുടെ പ്രെമോട്ടറും ചെയര്‍മാനുമായ അസിം പ്രേംജി പുതിയ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുമെന്ന് വിപ്രോ അറിയിച്ചു.

ഓഹരി ഉടമകള്‍ക്ക് വിപ്രോ ലിമിറ്റഡിന്റെ 2 രൂപ മുകവിലയുള്ള അഞ്ച് ഓഹരികള്‍ക്ക് പത്ത് രൂപ മുഖവിലയുള്ള ഒരു വിപ്രോ എന്റര്‍പ്രൈസസ് ഓഹരി ലഭിക്കും.

Advertisement