ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ വിപ്രോയുടെ നാലാംപാദ വരുമാനത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. 14 ശതമാനം വര്‍ധനവാണ് കമ്പനിയുടെ അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. പുറംജോലിക്കരാര്‍ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതിനാല്‍ കമ്പനിയുടെ വരുമാനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിപ്രോ അറിയിച്ചു.

ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഐ.ടി സേവനങ്ങളിലൂടെയുള്ള വരുമാനം 1.39 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കമ്പനി വിലയിരുത്തിയത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 309 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1375 കോടി) ആയിട്ടാണ് ഉയര്‍ന്നിട്ടുള്ളത്.

നേരത്തേ ഇന്‍ഫോസിസും ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസും തങ്ങളുടെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് ആശങ്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കമ്പനികളുമായുള്ള മല്‍സരം നേരിടുന്നതിനായി വിപ്രോ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.