ദുബൈ: ഈ-കൊമേഴ്‌സ് രംഗത്ത് കൈകോര്‍ക്കാന്‍ വിപ്രോയും ദോഹബാങ്കും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ സേവനരംഗത്ത് കാര്യക്ഷമത വരുത്താനായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോയെ ചുമതലപ്പെടുത്താനാണ് നീക്കം.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രഖ്യാപനമുണ്ടായത്. നിലവില്‍ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയാണ് വിപ്രോ.

തങ്ങളുടെ ബിസിനസ് ശൃംഖല വര്‍ധിപ്പിക്കാന്‍ വിപ്രോയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് ദോഹ ബാങ്ക് പ്രതീക്ഷിക്കുന്നത്.