എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഐ.ടി മേഖലയില്‍ ചലനങ്ങളുണ്ടാക്കും: വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി
എഡിറ്റര്‍
Saturday 3rd November 2012 1:49pm

ബാംഗ്ലൂര്‍: അമേരിക്കയിലെ ഐ.ടി സര്‍വീസുകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍ബന്ധിതമാകുന്നു. അമേരിക്കയുടെ സാമ്പത്തിക രംഗത്തേയും തൊഴില്‍ രംഗത്തേയും വളര്‍ച്ചാ നിരക്ക് കുറയുന്നതിനാലാണ് ഈ തീരുമാനമെന്ന് വിപ്രോയുടെ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.

അമേരിക്കയിലെ സാമ്പത്തിക വളര്‍ച്ചയും ലോകത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസമെന്തെന്നും ഏകദേശം മുന്ന് വര്‍ഷക്കാലമായി അമേരിക്കയുടെ മൊത്തം സാമ്പത്തിക വളര്‍ച്ചയ്ക്ക് എന്താണ് സംഭവിച്ചതെന്നും അസിം പ്രേംജി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

Ads By Google

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ പ്രധാനപ്പെട്ട 500 ഓളം സംരംഭങ്ങളിലെ 40 ചീഫ് എക്‌സിക്യൂട്ടീവുമായി അമേരിക്കയിലെ ഈ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അസിം പ്രേംജി ചര്‍ച്ച നടത്തി. കമ്പനികളുടെ ഡിമാന്റിന്റെ ക്വാളിറ്റിയിലും ബിസിനസിന്റെ ക്വാളിറ്റിയിലും വളര്‍ച്ച നിലനിര്‍ത്താന്‍ ഓരോ കമ്പനികളും ശ്രമിക്കണമെന്ന് അസിം പ്രേംജി പറഞ്ഞു.

അമേരിക്കയിലെ വ്യാപാരരംഗം പൊതുവെ തകര്‍ച്ചയിലാണെന്നും എന്നാല്‍ ഐ.ടി മേഖലയുടെ നില ഏറ്റവും പരിതാപകരമാണെന്നും മികച്ച മാനേജ്‌മെന്റ് പ്രവര്‍ത്തനം നടന്നാല്‍ മികച്ച ഫലം ഉണ്ടാവുമെന്നും വിപ്രോ ചെയര്‍മാന്‍ ഉറപ്പിച്ച് പറഞ്ഞു.

അമേരിക്കയില്‍ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ശുഭാക്തിവിശ്വാസത്തോടെ കാണാമെന്നും രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ ഐ.ടി മേഖലയില്‍ കാര്യമായ പുരോഗതിയുണ്ടാവുമെന്നും അത് അധികാരത്തിലെത്തുന്ന പാര്‍ട്ടിയ്ക്കനുസരിച്ചിരിക്കുമെന്നും അസിം പ്രേംജി പറഞ്ഞു.

 

Advertisement