മുംബൈ: വിപ്രോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലയാളിയുമായ ടി.കെ കുര്യന് വാര്‍ഷിക ശമ്പളമായി ലഭിക്കുക 10 കോടി രൂപ! ഇതോടെ ഐ.ടി അടിസ്ഥാന വ്യാപാരമേഖലയില്‍ ഏറ്റവുമധികം തുക ശമ്പളമായി നേടുന്ന ഉദ്യോഗസ്ഥനാകും കുര്യന്‍.

ട്രാവല്‍ അലവന്‍സ്, വിദ്യാഭ്യാസ അലവന്‍സ്, താമസം, വീട്ടുവാടക, ടെലിഫോണ്‍, പ്രോവിഡന്‍സ് ഫണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പത്തുകോടി. സ്വകാര്യ അപകട ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ പുറമേയാണ് പത്തുകോടി. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ഏറ്റവും കുറഞ്ഞത് മൂന്നുകോടി രൂപാ ശമ്പളമായി കുര്യന് ലഭിക്കും.

ഫെബ്രുവരി ഒന്നുമുതലാണ് കുര്യന്‍ കമ്പനിയുടെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത്. കൂട്ടായിട്ടുള്ള സി.ഇ.ഒ എന്ന വ്യവസ്ഥ പൊളിച്ചുമാറ്റിയതോടെയാണ് കുര്യന്റെ ഭാഗ്യം തെളിഞ്ഞത്.