ബാംഗ്ലൂര്‍: ഇന്ത്യന്‍ ഐ.ടി കമ്പനിയായ വിപ്രോ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ സ്വന്തമാക്കി. 670 കോടി രൂപയ്ക്കാണ് സയന്‍സ് ആപ്ലിക്കേഷന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനെ (എസ്.എ.ഐ.സി)വിപ്രോ സ്വന്തമാക്കിയത്.

ഐ.ടി രംഗത്ത് വിപ്രോ നടത്തുന്ന രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണിത്. ഓയില്‍-ഗാസ് മേഖലയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എസ്.എ.ഐ.സി. നോയിഡയിലും ബാംഗ്ലൂരിലും ഇതിന്റെ അനുബന്ധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2008ല്‍ സിറ്റി ടെക്‌നോളജി സര്‍വ്വീസസിനെ ഏറ്റെടുത്ത് വിപ്രോ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 127 മില്യണ്‍ ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍.