ചെന്നൈ: വിപ്രോ ടെക്ലോളജീസിന്റെ ബിസിനസ്സ് പ്രോസസ് ഔട്ട്‌സോര്‍സിങ് വിങായ വിപ്രോ ബി.പി.ഒ ഗ്രാമീണ സെന്റര്‍ തുടങ്ങുന്നു. തമിഴ്‌നാടിലെ തിരുവരൂര്‍ ജില്ലയിലെ മജ്ജക്കുടി വി്‌ല്ലേജിലാണ് കമ്പനി തങ്ങളുടെ ആദ്യ ഗ്രമീണ ബി.പി.ഒ സെന്റര്‍ തുടങ്ങുന്നത്. ഏകദേശം 2,500 മാത്രമാണ് പ്രദേശത്തെ ജനസംഖ്യ. 120 സീറ്റിംഗ് കപ്പാസിറ്റിയോട് കൂടിയ സെന്ററാണ് നിര്‍മ്മിക്കുക. നോണ്‍-വോയിസ് ഡാറ്റാ പ്രോസസിംങിന് പ്രാധാന്യം നല്‍കുന്ന സെന്ററായിരിക്കുമിത്.

ജോലിസ്ഥലങ്ങള്‍ വീടിനോടടുത്ത്് തന്നെയാകുമ്പോള്‍ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞ് പോക്ക് കുറവായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവാസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യഭ്യാസം ലഭിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വാമി ദയാനന്ദ എജ്യുക്കേഷന്‍ ട്രസ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മജ്ജക്കുടിയിലെ സെന്റര്‍ ധാരണയായിട്ടുണ്ട്.

ടാലന്റ് ഹണ്ട് വഴി പ്രദേശത്തെ മികച്ച ബിരുദ വിദ്യാര്‍ത്ഥികളെ കണ്ടെത്തി കസ്റ്റമേഴ്‌സിന് ആവശ്യമായ സേവനങ്ങള്‍ നല്‍കാവുന്ന രൂപത്തില്‍ അവരെ വളര്‍ത്തിയെടുക്കുകയാണ് വിപ്രോയുടെ ലക്ഷ്യം. 2013ലുള്ളില്‍ ഗ്രാമീണ ബി.പി.ഒ കേന്ദ്രങ്ങളുടെ എണ്ണം തമിഴ്‌നാട്ടില്‍ വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാനും വിപ്രോക്ക് പദ്ധതിയുണ്ട്.