എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക് തന്നെ: മൈക്കല്‍ ക്ലാര്‍ക്ക്
എഡിറ്റര്‍
Thursday 13th September 2012 12:05pm

സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീം കിരീടം നേടുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സിഡ്‌നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ലോകകപ്പ് വിജയിക്കാനുള്ള എല്ലാ കഴിവും ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ടീമിന്റെ കരുത്തിനെ കുറിച്ച് പറയുന്നതിനേക്കാള്‍ നല്ലത് അത് പ്രവര്‍ത്തിച്ച് കാണിക്കുന്നതാണ്. അടുത്തിടെ പാക്കിസ്ഥാനെതിരെ യു.എ.ഇയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഞങ്ങള്‍ കഴിവ് തെളിയിച്ചതാണ്.

മറ്റ് ടീമുകള്‍ കാഴ്ചവെയ്ക്കുന്ന പ്രകടനത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനം നടത്താന്‍ കഴിയുമെന്നാണ് തോന്നുന്നത്. ഈ ലോകകപ്പ് നേടി ഞങ്ങളുടെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ തയ്യാറായാണ് വരുന്നത്. 2010 ലെ ലോകകപ്പ് തോല്‍വിയില്‍ നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് ഉള്‍ക്കൊണ്ടായിരിക്കും ഇത്തവണ മത്സരത്തിനായി ഇറങ്ങുകയെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Advertisement